Articles

വാതല്ലൂര്‍ കുടുംബയോഗത്തിന്റെ ഉദ്ദേശവും ലക്ഷ്യങ്ങളും

ഗാര്‍ഹികസഭയും ആദ്യവിദ്യാലയവുമാണു കുടുംബം. ജന്മസിദ്ധവും പരമ്പരാഗതമായ സവിശേഷതകളും ഉള്ള ഒരു കൂട്ടായ്മയാണ് വാതല്ലൂര്‍ കുടുംബയോഗം. ഗാഡബന്ധവും സ്നേഹവുമുള്ള ഒരു സവിശേഷ കൂട്ടായ്മ കെട്ടിപ്പടുക്കുകയാണ് വാതല്ലൂര്‍ കുടുംബയോഗത്തിന്റെ മുഖ്യലക്ഷ്യം. ഈ കുടുംബത്തിനു അടിത്തറയിട്ട പൂര്‍വികരായ പുണ്യ മാതാപിതാക്കളെ നന്ദിപൂര്‍വ്വം അനുസ്മരിക്കയും അവരുടെ ഒളി മങ്ങാത്ത ഓര്‍മ്മകള്‍ ശാശ്വതമാക്കുകയും  ഈ കുടുംബയോഗത്തിന്റെ ലക്ഷ്യങ്ങളിലോന്നാണ്. സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബങ്ങള്‍ക്ക് ഒത്തിരിയധികം കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്നുള്ള കാര്യം വാതല്ലൂര്‍ കുടുംബയോഗം ഇതിലുള്ള കുടുംബയൂനിട്ടുകളെ  അനുസ്മരിപ്പിക്കുന്നു. ദൈവം സ്ഥാപിച്ച കുടുംബത്തെ ദൈവഹിതതിനനുസരിച്ചു നയിക്കുവാനും മാതാപിതാക്കളുടെ  ഉത്തരവാധിത്വതെപ്പറ്റി നമ്മുടെ കുടുംബയോഗത്തിന് അങ്ങേയറ്റം ബോധ്യമുണ്ട്. ആധ്യാത്മികവും ധാര്‍മ്മികവുമായ കുടുംബാന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കുവാന്‍ മാതാപിതാക്കള്‍ക്കുള്ള കടമയും മൂല്യബോധമുള്ളവരായി വളരുവാന്‍ കുട്ടികള്‍ക്കുള്ള ബാധ്യതയേയും പറ്റി വതല്ലൂര്‍ കുടുംബയോഗം ഇതിലുള്‍പ്പെട്ട കുടുംബയൂനിട്ടുകളെ ബോധ്യപ്പെടുത്തുന്നു. സ്വന്തം കുടുംബത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടാന്‍ വെമ്പല്‍ കൊള്ളുകയാണ് പല കുടുംബങ്ങളും. അതിനൊരു പരിധി വരെ പരിഹാരമാണ് കുടുംബയോഗം. കാരണം സ്വന്തം കാര്യങ്ങല്‍ക്കുവേണ്ടിയുള്ള നമ്മുടെ നെട്ടോട്ടത്തിനിടയില്‍  സഹോദരരെക്കുരിച്ചു അറിയുവാനോ അവരെ സ്നേഹിക്കുവാണോ, സഹായിക്കുവാനോ ഇന്ന് നമുക്ക് പലപ്പോഴും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലും കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യവും പരസ്പര ധാരണയും ഉട്ടിഉറപ്പിക്കാന്‍  സഹായകരമായ നിരവധി കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കാനും വാതല്ലൂര്‍ കുടുംബയോഗം ശ്രമിക്കുന്നതായിരിക്കും.
Vathalloor history
Any member of the vathalloor family can write down and send their views, remarks, articles etc. to the President and it will be published in this page after approval.
replica orologi|replicas de relojes audemars piguet|replica cartier